‘നിരാലംബരെയും അനാഥരെയും ചേര്‍ത്ത് നിര്‍ത്തിയ പ്രസ്ഥാനം’; മുസ്ലിം ലീഗ് ‘ടേക്ക് ഓഫ്’ ക്യാമ്പയിന്റെ ഭാഗമായുള്ള ശാഖ സമ്മേളനങ്ങള്‍ക്ക് തുടക്കം


പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് ‘ടേക്ക് ഓഫ്’ ക്യാമ്പയിന്റെ ഭാഗമായുള്ള ശാഖ സമ്മേളനങ്ങള്‍ക്ക് തുടക്കം. വി പി അബ്ദുസ്സലാം മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മലബാറിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ നിരാലംബരും അനാഥകളുമായി തീര്‍ന്ന ഒരു കാലഘട്ടത്തില്‍ അവരെ ചേര്‍ത്തുപിടിച്ച് ദിശാബോധം നല്‍കിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു.

നവോത്ഥാനരംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ മുസ്ലിം സമൂഹത്തെ ഉന്നത പദവികളിലെ ത്തിക്കാന്‍ പൂര്‍വിക നേതാക്കള്‍ സഹിച്ച ത്യാഗത്തെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. എന്‍.കെ അഷറഫ് അധ്യക്ഷത വഹിച്ചു. എസ്.കെ അസൈനാര്‍, ആര്‍.കെ മുനീര്‍ മാസ്റ്റര്‍, ടി.കെ ഇബ്രാഹിം, വി.പി റിയാസ് സലാം, ആര്‍.കെ മൂസ, പി.സി മുഹമ്മദ് സിറാജ്, എം.ടി ഹമീദ്, പി. ഹാരിസ്, പി.കെ.കെ നാസര്‍, എന്‍.പി അസീസ് മാസ്റ്റര്‍, ഷഹീര്‍ മുഹമ്മദ്, ടി.പി നാസര്‍, വി.വി ഇബ്രാഹിം, സി. മമ്മു, കെ.കെ മൗലവി, സൂപ്പി കെ പൂക്കടവത്ത്, ഒ.പി റസാക്ക്, മൂസ ചെരിപ്പേരി, ആയിലക്കണ്ടി കുഞ്ഞിമൊയ്തി, സി. അബ്ദുറഹിമാന്‍, ഷമീം അഹമ്മദ്, സി.ടി കുഞ്ഞായി, എന്‍.പി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.