മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹനനികുതി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്- നിബന്ധനകള്‍ ഇവയാണ്



കോഴിക്കോട്:
മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹനനികുതി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്. ഓട്ടിസം, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ്, മെന്റല്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങിയ അവശത അനുഭവിക്കുന്നവരുടെ പേരിലും അവരുടെ ആവശ്യത്തിന് ഉപയോഗിക്കുന്നതുമായ ഏഴ് ലക്ഷംവരെ വിലയുള്ള യാത്രാവാഹനങ്ങളുടെ നികുതിയാണ് ഒഴിവാക്കിയത്.

2022 ഏപ്രില്‍ 26ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് നടപടി. മാര്‍ച്ച് ഒന്ന് മുതല്‍ ഉത്തരവിന് പ്രാബല്യമുണ്ടായിരിക്കും.

നിബന്ധനകള്‍:
മേല്‍പ്പറഞ്ഞ അവശത അനുഭവിക്കുന്നവരുടെ യാത്രാ ആവശ്യാര്‍ത്ഥം ഉപയോഗിക്കുന്ന വാഹനങ്ങള്‍ ആയിരിക്കണം.

നികുതി ഇളവ് ലഭിക്കുന്ന വാഹന ഉടമക്ക് ഒരു വാഹനത്തിന് മാത്രമേ മേല്‍പ്പറഞ്ഞ ഇളവിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ.

ഇളവ് ലഭിക്കുന്നതിനായി മേല്‍പ്പറഞ്ഞ അവശത 40% ല്‍ കുറവല്ല എന്ന് തെളിയിക്കുന്ന ഗവ.മെഡിക്കല്‍ ബോര്‍ഡിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
[bot1]