പുതുവര്‍ഷത്തിലും മാറ്റമില്ലാതെ; യൂണിറ്റിന് 9 പൈസ ഈടാക്കും, വൈദ്യുതി സര്‍ചാര്‍ജ് ജനുവരി മാസത്തിലും തുടരും
തിരുവനന്തപുരം: ജനുവരി മുതല്‍ യൂണിറ്റിന് 9 പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ തീരുമാനം. നിലവിലെ ഇന്ധന സര്‍ചാര്‍ജായ ഒമ്പത് പൈസ തുടരാന്‍ വൈദ്യുതി റഗുലേറ്ററി കമീഷന്‍ അനുമതി നല്‍കി. പത്ത് പൈസയുടെയും 20 പൈസയുടെയും ഇടയില്‍ വര്‍ധന വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം. 2024 ഏപ്രില്‍മുതല്‍ ജൂലൈവരെ വൈദ്യുതി വാങ്ങിയതിലെ ബാധ്യത തിര്‍ക്കാനാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്. പൊതുതെളിവെടുപ്പ് നടത്തിയ ശേഷമാണ് ഒമ്പത് പൈസ തന്നെ തുടരാന്‍ തീരുമാനിച്ചത്.
ജനുവരിയില്‍ സ്വന്തം നിലയില്‍ യൂണിറ്റിന് 10 പൈസ വച്ച് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചിരുന്നു. നവംബര്‍ മാസം വൈദ്യുതി വാങ്ങിയതിലെ 17.79 കോടി രൂപ പിരിച്ചെടുക്കാനാണിത്. അതുവഴി ജനുവരി മാസം സര്‍ ചാര്‍ജ് ആയി മൊത്തം പിരിക്കുക യൂണിറ്റിന് 19 പൈസ വരെയാകും. വൈദ്യുതിക്ക് യൂണിറ്റിന് 16 പൈസ വര്‍ധിപ്പിച്ചിരുന്നു.
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന ബാധകമാക്കിയാണ് വൈദ്യുതി നിരത്ത് ഡിസംബര്‍ ആദ്യം വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നത്. യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വീതവും വര്‍ധിപ്പിക്കുകയും ചെയ്യും.