മൂടാടി ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി; പച്ചക്കറി വിത്തുകളും, തൈകളും സൗജന്യം


Advertisement

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. പഞ്ചായത്തും കൃഷി ഭവനും കാർഷിക കർമ്മ സേനയും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

Advertisement

ചന്തയിൽ കാർഷിക കർമ്മ സേനയുടെ നഴ്‌സറിയും അഗ്രിഗേഷന്‍ സെന്ററും പ്രവർത്തന സജ്ജമായിട്ടുണ്ട്‌. കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ചു വിൽക്കുന്നതിനോടൊപ്പം ഗുണ മേന്മയുള്ള നടീൽ വസ്തുക്കളും ഇവിടെ ലഭ്യമാണ്.

Advertisement

ചന്തയിൽ കുരുമുളക് തൈകൾ, വാഴക്കന്നുകൾ, പച്ചക്കറി വിത്തുകൾ എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്‌. കൂടാതെ വളങ്ങളും വിലക്കുറവിൽ ലഭ്യമാണ്. മുഴുവൻ കർഷകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് അറിയിച്ചു. വളം, കാർഷിക ഉപകരണ പ്രദർശനം, തവിട് കളയാത്ത മൂടാടി അരി എന്നിവയും ചന്തയുടെ പ്രത്യേകതകളാണ്.

Advertisement

സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.കെ.മോഹനൻ, എം.പി അഖില, ടി.കെ.ഭാസ്കരൻ, മെമ്പർമാരായ പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, എഡിസി അംഗങ്ങൾ ഒ.രാഘവൻ മാസ്റ്റർ, സന്തോഷ് കുന്നുമ്മല്‍, ദാമോദരൻ പൊറ്റക്കാട്, വി.വി ബാലൻ, എം.വി ഗംഗാധരൻ, കൃഷി ഓഫീസർ ഫൗസിയ എന്നിവർ സംസാരിച്ചു.