കൊയിലാണ്ടിയിൽ ‘ഞാറ്റുവേല ഉത്സവം’ ജൂൺ ആറ് മുതൽ


Advertisement

കൊയിലാണ്ടി: നഗരസഭയുടെയും കൃഷിഭവന്റെയും കൃഷിശ്രീ കാർഷികസംഘം കൊയിലാണ്ടിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഞാറ്റുവേല ഉത്സവം’ ജൂൺ ആറ് മുതൽ 11 വരെ നടക്കും. കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്താണ് ഞാറ്റുവേല ഉത്സവം നടക്കുക. ഇതിനായി സ്വാഗത സംഘം രൂപീകരിച്ചു.

Advertisement

നഗരസഭ കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശുഭശ്രീ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജിത് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

Advertisement

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിജില പറവക്കൊടി, പ്രജില സി, കൗൺസിലർമാരായ രമേശൻ വലിയാട്ടിൽ, കെ.എം.നന്ദനൻ, രാജീവൻ തുടങ്ങിയവർ സംസാരിച്ചു. കൃഷിശ്രീ സെക്രട്ടറി രാജ ഗോപാലൻ പരിപാടിയെ കുറിച്ച് വിശദീകരിച്ചു.

Advertisement

നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ചെയർപേഴ്സണും ഇന്ദിര ടീച്ചർ വർക്കിംഗ് ചെയർപേഴ്സണും ക്യഷി ഓഫീസർ ശുഭശ്രീ ജനറൽ കൺവീനറും രാജഗോപാൽ നമ്പൂരിക്കണ്ടി ജോയിന്റ് കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു.

ജൂൺ ആറിന് രാവിലെ ഒമ്പത് മണിക്ക് ഉദ്ഘാടനം നടക്കും. തുടർന്ന് വിപണനമേളയ്ക്കും തുടക്കമാവും. 150 ൽ പരം നെൽവിത്തുകളുടെ പ്രദർശനം, കാർഷിക ക്ലാസ്, നാടൻപാട്ട്, ഞാറ്റുവേല ഫോട്ടോ മത്സരം, ഏഴോളം ഉൽപന്നങ്ങളുടെ കൗണ്ടർ ഉദ്ഘാടനം എന്നിവയും ഇതോടൊപ്പം നടക്കുന്നു.