കൊഴുക്കല്ലൂർ മാവുള്ള പറമ്പിൽ കുഞ്ഞിമാതയുടെ വീടുൾപ്പെടെ ഒൻപത് വീടുകള്‍ കൂടി തകര്‍ന്നു, കക്കയം ഡാം തുറന്നു; ജില്ലയിൽ ദുരിതപ്പെരുമഴ തുടരുന്നു


Advertisement

കൊയിലാണ്ടി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ജില്ലയിലൊന്നാകെ നാശം. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ജില്ലയിൽ ഒൻപത് വീടുകൾ ഭാ​ഗികമായി തകർന്നതായി ദുരന്ത നിവാരണ സെൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ ആറ് വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ആളപായമില്ലെങ്കിലും വീടുകൾക്ക് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചു.

Advertisement

കനത്ത മഴയിൽ കൊഴുക്കല്ലൂർ വില്ലേജിൽ മാവുള്ള പറമ്പിൽ കുഞ്ഞിമാതയുടെ വീട് ഭാഗികമായി തകർന്നു. കീഴരിയൂർ വില്ലേജിലെ പോത്തിലോട്ട് താഴ സത്യന്റെ വീടിനു മുകളിൽ കവുങ്ങ് വീണു. അഴിയൂർ വില്ലേജിലെ മീത്തൽ ചോമ്പാല ലീബു മാക്കൂട്ടത്തിലിന്റെയും, ചെക്യാട് വില്ലേജിലെ ഉമ്മത്തൂർ ദേശത്ത് സഫിയയുടെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു.

Advertisement

അറബികടലില്‍ പടിഞ്ഞാറന്‍/ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisement

നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതിനു പുറകെ ജില്ലയിലെ വിവിധ റോഡുകൾ വെള്ളത്തിലായി. പലയിടത്തും ഗതാഗതവും ഏറെ ബുദ്ധിമുട്ടിലായി അവസ്ഥയാണ്. കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാം ഇന്നലെ തുറന്നു. ജലനിരപ്പ് വളരെ വേഗത്തില്‍ ഉയരുന്നതിനാല്‍ വൈകീട്ട് അഞ്ച് മുതല്‍ ജലസംഭരണിയില്‍നിന്നും വെള്ളം തുറന്നുവിടുകയായിരുന്നെന്ന് കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

[mid4