ജീവിതശൈലീ രോഗ നിര്‍ണ്ണയം, ഫിസിയോതെറാപ്പി, കാഴ്ചപരിശോധന ഒപ്പം ക്ലാസുകളും; തൊഴിലാളികള്‍ക്കായി എന്‍.എച്ച്.എം എംപ്ലോയീസ് യൂണിയന്റെ മെഡിക്കല്‍ ക്യാമ്പ്


കൊയിലാണ്ടി: സി.ഐ.ടിയു മുന്‍ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ആനത്തലവട്ടം ആനന്ദന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എന്‍.എച്ച്.എം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു)കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന ക്യാമ്പ്
സി.ഐ.ടി.യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ടി.ദാസന്‍ ഉദ്ഘാടനം ചെയ്തു.

എന്‍.എച്ച്.എം എംപ്ലോയീസ് യൂണിയന്‍ കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.അനുലാല്‍ അധ്യക്ഷത വഹിച്ചു. സിഐടിയു കൊയിലാണ്ടി ഏരിയ പ്രസിഡന്റ് ഷാജു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡി.പി.എം ഡോ. സി.കെ.ഷാജി, എന്‍.എച്ച്.എം എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി ഡോ.ശീതള്‍ ശ്രീധര്‍, എന്‍.എച്ച്.എം എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ടി.ഷിജു, ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുനിത, ഡോ.ബബിനേഷ് എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ക്യാമ്പ് സന്ദര്‍ശിച്ചു. അലോപ്പതി ആയുര്‍വേദം, ദന്തല്‍, യുനാനി, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു.

ജീവിതശൈലീ രോഗ നിര്‍ണ്ണയം, വിവിധ പരിശോധന, ഫിസിയോതെറാപ്പി, കാഴ്ച പരിശോധന, പോഷകാഹാരം സംബന്ധിച്ച ക്ലാസ്, സൗജന്യ മരുന്നു വിതരണം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു. നൂറ്റമ്പതോളം തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

Summary: NHM Employees Union medical camp for workers