എന്‍.ജി.ഒ യൂണിയന്‍ 61ാം സംസ്ഥാന സമ്മേളനം; കൊയിലാണ്ടിയില്‍ വിളംബര ജാഥയെത്തി


കൊയിലാണ്ടി: കേരള എന്‍.ജി.ഒ യൂണിയന്‍ 61-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണില്‍ വിളംബര ജാഥ നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.മിനി, കെ.ശ്രീഹരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എക്‌സ് ക്രിസ്റ്റിദാസ്, എസ് കെ ജെയ്‌സി, യു.ഷീന, ഏരിയ ഭാരവാഹികളായ കെ ബൈജു, ഇ ഷാജു, പി.കെ.അനില്‍കുമാര്‍, ഇ.കെ.സുരേഷ്, കെ.കെ.സുധീഷ് കുമാര്‍, എം.ജസ്‌നി എന്നിവര്‍ നേതൃത്വം നല്‍കി.

ജൂണ്‍ 22, 23, 24 തിയ്യതികളിലായി കോഴിക്കോടാണ് എന്‍.ജി.ഒ യൂണിയന്‍ 61ാം സമ്മേളനം നടക്കുന്നത്.