പേരാമ്പ്ര താലൂക്ക് ആശുപത്രി വിപുലീകരണം; പുതുതായി സ്ഥാപിച്ച ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു


Advertisement

പേരാമ്പ്ര: താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന്റെ വിപുലീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ലിഫ്റ്റിന്റെ ഉല്‍ഘാടനവും ഡയാലിസിസ് സെന്ററിലേക്ക് വാങ്ങിയ കോട്ട് ബഡും കാര്‍ഡിയാക്ടേബിലിന്റെ എല്‍പ്പിക്കല്‍ ചടങ്ങും നടന്നു.

Advertisement

ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ. രജിത,ബ്ലോക്ക് അംഗങ്ങളായ പ്രഭാശങ്കര്‍, ഗിരിജാ ശശി, എച്ച്.എം.സി അംഗങ്ങളായ എം. കുഞ്ഞമ്മത്, എസ്.കെ. അസ്സെനാര്‍, തറുവയ് ഹാജി, ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.പി. കരിം ഹെഡ് നഴ്‌സ് രതി, ശ്യം സൂര്യ ദാസ്,വി.കെ. സുധീഷ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മെഡിക്കല്‍ ഓഫീസര്‍ ശ്രീജ. ആര്‍ സ്വാഗതവും ഹെഡ് നഴ്‌സ് ജിനി മോള്‍ ജോസഫ് നന്ദിയും പറഞ്ഞു.

Advertisement
Advertisement