സ്‌കൂളിന്റെ പശ്ചാത്തല വികസന രംഗത്ത് ഒരു മുന്നേറ്റം കൂടി; കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തിനായി പുതുതായി നിര്‍മ്മിച്ച കെട്ടിടം തുറന്നു


Advertisement

കൊയിലാണ്ടി: ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തിനായി പുതുതായി നിര്‍മ്മിച്ച കെട്ടിടം കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വിഹിതമായി ലഭിച്ച 3 കോടി 7 ലക്ഷവും എം.എല്‍.എ ആസ്തി വികസന പദ്ധതിയില്‍ പെടുത്തി 26 ലക്ഷവും ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

Advertisement

2016ല്‍ അന്നത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്‌കൂളിന്റെ പശ്ചാത്തല വികസന രംഗത്ത് വലിയ മുന്നേറ്റമാണ് സാധ്യമായത്. ഹൈസ്‌കൂള്‍ വിഭാഗം കെട്ടിടത്തിന് കിഫ്ബി വഴി ലഭിച്ച 5 കോടി രൂപയുടെ കെട്ടിടം ഇതിനകം തന്നെ ഉദ്ഘാടനം ചെയ്തതാണ്. കൂടാതെ എം.എല്‍.എ ആസ്തി വികസന പദ്ധതിയില്‍ 75 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ചുറ്റു മതിലിന്റെയും കവാടത്തിന്റെയും പ്രവൃത്തി ദ്രുതഗതിയില്‍ നടക്കുകയാണ്. കമ്പ്യൂട്ടര്‍ ലാബിന് 6 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

Advertisement

ഉദ്ഘാടന ചടങ്ങില്‍ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷിംന.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ, പി.വിശ്വന്‍ മുഖ്യാതിഥിയായി. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ.സത്യന്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ നിജില പറവക്കൊടി, ഇ.കെ.അജിത്ത്, കെ.കെ.എ.ഇന്ദിര, കെ.ഷിജു, സി.പ്രജില, കൗണ്‍സിലര്‍ എ.ലളിത, പ്രിന്‍സിപ്പാള്‍മാരായ എന്‍.വി.പ്രദീപ്, ബിജേഷ് ഉപ്പാലക്കല്‍ എന്നിവരും എ.അസീസ്, വി.പി.ഇബ്രാഹിംകുട്ടി, പി.ടി.എ പ്രസിഡന്റ് വി.സുചിന്ദ്രന്‍, എച്ച്.എ.കെ.കെ.സുധാകരന്‍, പി.കെ.വിശ്വനാഥ്, വായനാരി വിനോദ്, എന്‍.കെ.ഹരീഷ്, യു.കെ.ചന്ദ്രന്‍, സി.ജയരാജ്, അഡ്വ: പി.പ്രശാന്ത്, എന്‍.വി.വത്സന്‍, സുമേഷ് താമടം, എ.കെ.അഷറഫ്, ഒ.കെ.ഷിജു എന്നിവരും പ്രസംഗിച്ചു.

Advertisement

Summary: Newly constructed building for VHSE section inaugurated at Koyilandy GVHSS