വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം; കോഴിക്കോടിനും പുതിയ കലക്ടര്‍


Advertisement

കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി അടക്കം നാല് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. വയനാട് ജില്ലാ കലക്ടര്‍ എ.ഗീതയെ കോഴിക്കോട്ടേക്ക് മാറ്റി.

Advertisement

കോഴിക്കോട് കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ പുതിയ നിയമനം സംബന്ധിച്ച് പുറത്തിറങ്ങിയ ഉത്തരവില്‍ ഇല്ല.

Advertisement

എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജിനെ വയനാട് ജില്ലാ കലക്ടറായിട്ടാണ് മാറ്റി നിയമിച്ചത്. എന്‍.എസ്.കെ.ഉമേഷ് ആണ് പുതിയ എറണാകുളം കലക്ടര്‍. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു നിലവില്‍ ഉമേഷ്.

Advertisement

തൃശൂര്‍ കലക്ടര്‍ ഹരിത വി.കുമാറാണ് പുതിയ ആലപ്പുഴ കലക്ടര്‍. ആലപ്പുഴ കലക്ടറായിരുന്ന വി.ആര്‍.കൃഷ്ണതേജയെ തൃശൂരിലേക്കും മാറ്റി.

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ പിടിത്തം സംബന്ധിച്ച് വിവാദമുയര്‍ന്നിരിക്കുന്ന ഘട്ടത്തിലാണ് എറണാകുളം ജില്ലാ കലക്ടറുടെ സ്ഥലം മാറ്റം. വിഷയത്തില്‍ കലക്ടര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.