നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ക്ലാസ് മുറിയും ഭിന്നശേഷി ശുചിമുറിയും ഉദ്ഘാടനം ചെയ്തു


നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.എസ് കെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ക്ലാസ് മുറിയുടെയും ഭിന്നശേഷി സൗഹൃദ ബാത്ത് റൂമിന്റെയും ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

എസ് എസ് കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ എ.കെ. അബ്ദുള്‍ ഹക്കീം മുഖ്യാതിഥിയായി. ബാലുശ്ശേരി ബി.പി.സി.എം. മധുസൂദനന്‍, പ്രിന്‍സിപ്പല്‍ ഇ.കെ ഷാമിനി, ഹെഡ്മാസ്റ്റര്‍ എന്‍.എം മൂസക്കോയ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ. ജലില്‍, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജീവന്‍ മക്കാട്ട്, പി.ടി.എ. പ്രസിഡന്റ് അഷറഫ് പുതിയപ്പുറം, എസ്.എം.സി. ചെയര്‍മാന്‍ എന്‍. ഷിബീഷ്, വി.കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു. ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ ഷംസീറിന് മുക്കം മുഹമ്മദ് ഉപഹാരം നല്‍കി.