സ്വപ്‌നങ്ങൾ പൂവണിയുകയാണ്, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിചരണവും പരിശീലനവുമായി കൊയിലാണ്ടി നെസ്റ്റ്; പുതിയ കെട്ടിടം ഭാഗികമായി ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: ‘നീയാർക്കിൽ വന്നതോടെ തന്റെ കുട്ടിയിൽ പ്രകടമായ അത്ഭുതകരമായ മാറ്റങ്ങൾ കണ്ടുവെന്ന് ഒരമ്മ വേദിയിൽ പറയുമ്പോൾ ഏറെ സന്തോഷവും അഭിമാനവുമൊക്കെ ആ വാക്കുകളിലുണ്ടായിരുന്നു. ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് മികച്ച നിലവാരമുള്ള പരിശീലനം നൽകുന്ന നിയാർക്കിന്റെ മറ്റൊരു സ്വപ്ന പദ്ധതി യഥാർത്യത്തിലേക്ക്. അന്താരാഷ്ട്ര നിലവാരത്തിൽ പണികഴിഞ്ഞു കൊണ്ടിരിക്കുന്ന പുതിയക്കട്ടിടം ഭാഗികമായി ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിചരണവും പരിശീലനവും നൽകുന്നതിനായി ആണ് പെരുവട്ടൂരിൽ പുതിയതായി കൂടുതൽ സൗകര്യമുള്ള കെട്ടിടം പണിയുന്നത്. നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആന്റ് റിസേർച്ച് സെന്ററിന്റെ ഭാഗികമായ ഉദ്ഘാടനം മലബാർ ഗ്രൂപ്‌ ചെയർമാൻ എം.പി.അഹമ്മദ് നിർവഹിച്ചു. ചടങ്ങിൽ സ്ഥലം എം. എൽ. എ. കാനത്തിൽ ജമീല മുഖ്യ പ്രഭാക്ഷണം നടത്തി. നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ചു.

കെട്ടിട നിർമാണകമറ്റി ചെയർമാൻ എ.എം.പി. അബ്ദുൾ ഖാലിക്, കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ പറ്റിയും നിയാർക്ക് ഗ്ലോബൽ വൈസ് ചെയർമാൻ ടി.കെ.നാസ്സർ സാമ്പത്തിക കാര്യങ്ങളെ കുറിച്ചതും വിശദമായി സംസാരിച്ചു. നിയാർക്കിന്റെ ലക്ഷ്യം എന്താണെന്ന് ഗ്ലോബൽ വൈസ് ചെയർമാൻ സാലിഹ് ബാത്ത സദസ്സിനെ ഓർമ്മപ്പെടുത്തി.

സമാനമായ ഇത്തരം സ്ഥാപനങ്ങളിൽനിന്ന് എന്ത്കൊണ്ട് നിയാർക്ക് വേറിട്ട്നിൽക്കുന്നു എന്ന കാര്യം സീനിയർ ഫിസിഷ്യൻ ഡോക്ടർ സൗമ്യ വിശദമാക്കി. നീയാർക്കിൽ വന്നതിന്ശേഷം തന്റെ കുട്ടിയിൽ പ്രകടമായ അത്ഭുതകരമായ മാറ്റങ്ങൾ ഒരമ്മ സദസ്സിന്റെ മുൻപാകെ പങ്ക്വെച്ചു.

കൊയിലാണ്ടിയിലെ എ. പി. ഇബ്രാഹിംകുട്ടി ഫാത്തിമ എന്നിവരുടെ സ്മരണാർത്ഥം അവരുടെ മക്കൾ നെസ്റ്റിന് കൈമാറിയ വാഹനത്തിന്റെ താക്കോൽ ടി. കെ. നാസ്സറിൽനിന്ന് നെസ്റ്റ് വൈസ് ചെയർമാൻ കൃഷ്ണൻ ഏറ്റുവാങ്ങി. പി. വി. ബാവ കുഞ്ഞാമിന എന്നിവരുടെ സ്മരണാർത്ഥം മക്കൾ നൽകുന്ന വാഹനത്തിന്റെ തുക എം.പി അഹമ്മതിൽ നിന്ന് ജനറൽ ബോഡി അംഗം എം.വി. ഇസ്മായിൽ ഏറ്റുവാങ്ങി.

യു.എൽ.സി.സിക്കുള്ള നിയാർക്കിന്റെ സ്നേഹോപഹാരം ഡയരക്ടർ പത്മനാഭൻ ട്രഷറർ ബഷീറിൽ നിന്ന് ഏറ്റുവാങ്ങി. മുൻസിപ്പാൽ വൈസ് ചെയർമാൻ അഡ്വക്കറ്റ് സത്യൻ, സൈൻ ബാഫഖി തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. നെസ്റ്റ് ജനറൽ സെക്രട്ടറി ടി. കെ.യൂനുസ് സ്വാഗതവും ട്രഷറർ ബഷീർ നന്ദിയും പറഞ്ഞു.