വടകരയില്‍ മുലപ്പാല്‍ തൊണ്ടയില്‍ക്കുടുങ്ങി നവജാതശിശു മരിച്ചു


വടകര: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. തിരുവള്ളൂര്‍ കാവില്‍ വീട്ടില്‍ ഫര്‍ഹത്തിന്റെ മകള്‍ അന്‍സിയയാണ് മരിച്ചത്. മുപ്പത്തഞ്ച് ദിവസം പ്രയമുള്ള കുഞ്ഞാണ് മരിച്ചത്.

ചൊവ്വാഴ്ച്ച ഉച്ചയോടെ മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

തീക്കുനി സ്വദേശി അര്‍ഷാദാണ് കുട്ടിയുടെ ഉപ്പ. വടകര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.