ഇതേതാണ് സ്ഥലമെന്ന് ഇപ്പൊ മനസ്സിലായോ? ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് തിക്കോടിയിൽ നിന്ന് അപ്രത്യക്ഷമായ സൈൻ ബോർഡുകൾക്ക് രണ്ടാം ജന്മം


തിക്കോടി: ഒരു സുപ്രഭാതത്തിൽ തിക്കോടിയിലെ സൈൻ ബോർഡുൾ മാഞ്ഞു തുടങ്ങി. സ്ഥലമേതാണെന്നറിയാൻ പോലും വഴിയില്ലാതെ. ഹൈവേ വികസനവുമായി ബന്ധപ്പെട്ടാണ് റോഡിൻറെ ഇരു വശവുമുള്ള സൈൻ ബോർഡുകൾ ഇല്ലാതെയായത്. ജനങ്ങൾ ഇത് കാരണം ബുദ്ധിമുട്ടുകയാണെന്ന് മനസ്സിലായതോടെ പരിഹാരവുമായി തിക്കോടി വികസന സമിതി എത്തി.

തിക്കോടി പഞ്ചായത്തിലെ നാല് പ്രധാന സ്ഥലങ്ങളിൽ പുതിയ ബോർഡുകൾ സ്ഥാപിച്ചു. റോഡിന്റെ ഇരു വശങ്ങളിലുമായി സ്ഥലപ്പേര് മലയാളം അക്ഷരത്തിലെഴുതിയ 8 വലിയ ബോർഡുകൾ ആണ് സ്ഥാപിച്ചത്. പെരുമാൾ പുരം, തിക്കോടി പഞ്ചായത്ത് ബസാർ, തിക്കോടി, പാലൂർ എന്നീ സ്ഥലപ്പേരുകളെഴുതിയ ബോർഡാണ് സ്ഥാപിച്ചത്.

തിക്കോടി പഞ്ചായത്തിനു സമീപം നടന്ന പരിപാടി തിക്കോടി പഞ്ചായത്ത് പ്രഡിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. രാജൻ ചേലക്കൽ അധ്യക്ഷത വഹിച്ചു, രാമചന്ദ്രൻ കുയ്യണ്ടി, ആർ വിശ്വൻ, ഷക്കില കെ.പി, സന്തോഷ് തിക്കോടി, വിനു കരോളി, സിനിജ, ബിജു കളത്തിൽ, രമേശ് ചേലയ്ക്കൽ, നാരായണൻ, അനൂപ്, സബാഹ്, ഗിരീഷ് കെ.പി, സജീവൻ മൂഞ്ഞാട്ടിൽ എന്നിവർ സംസാരിച്ചു. അശോകൻ ശിൽപ്പ സ്വാഗതവും ഗിരീഷ് കുഞ്ഞാടി നന്ദിയും പറഞ്ഞു.