കാടിനെ അറിഞ്ഞ മൂന്ന് ദിവസം, തേക്കടി വന്യജീവി സങ്കേതത്തിലേക്ക് പ്രകൃതി പഠന ക്യാമ്പുമായി നടുവണ്ണൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍


നടുവണ്ണൂര്‍: പ്രകൃതിപഠന യാത്രയുമായി നടുവണ്ണൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ബി- സ്മാര്‍ട്ട് ഡി ബാച്ച് എജു മിഷന്‍ ഇന്നവേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ തേക്കടി വന്യജീവി സങ്കേതത്തിലേക്കാണ് പ്രകൃതിപഠന യാത്ര നടത്തിയത്.

യാത്ര പ്രധാനാധ്യാപകന്‍ മോഹനന്‍ പഞ്ചേരി ഫ്‌ലാഗ് ഓഫ് ചെയ്തു. വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച ക്യാമ്പില്‍ നാല്‍പത് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.

റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബിജു തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മോനച്ചന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ വിവിധ പഠന ക്ലാസുകള്‍, ട്രക്കിങ്, പക്ഷി
നിരീക്ഷണം എന്നിവയും ഉണ്ടായിരുന്നു.

കാടിനെ അടുത്തറിയാന്‍ കുട്ടികള്‍ക്ക് വലിയ ഒരു അവസരമായി മാറി തേക്കടി വന്യജീവി സങ്കേതത്തിലെ ക്യാമ്പ്. കെ.ബൈജു, കെ.സുനിത, മുസ്തഫ പാലൊളി, വി.കെ.നൗഷാദ്, എം.പി.അബ്ദുല്‍ ജലീല്‍, ഷീബ എന്നിവര്‍ നേതൃത്വം നല്‍കി.

summary: nduvannur higher secondary school conducted natural camp at thekkadi wild forest