പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു


കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ അഞ്ച് വര്‍ഷത്തെക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്.

പി.എഫ്.ഐക്കും മറ്റു അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യ സുരക്ഷയ്ക്കും ക്രമാസമാധാനത്തിനും സംഘടന ഭീഷണിയാകുന്നതും, ഭീകരപ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തുന്നതും, ആളുകളെ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് റിക്രൂട്ട് ചെയ്ത്, പരിശീലന ക്യാമ്ബുകള്‍ സംഘടിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ ഉന്നയിച്ചാണ് ആഭ്യന്തര മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സംഘടനയെ നിരോധിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അന്വേഷണ ഏജന്‍സികള്‍ നടത്തിയ റെയിഡില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു.

summary: central govenment make band on popular fund of india