എമര്‍ജന്‍സി ട്രീറ്റ്‌മെന്റിന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൗകര്യമുണ്ടോ? പരിശോധയ്ക്കായെത്തി എന്‍.ഡി.ആര്‍.എഫ് സംഘം


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എന്‍.ഡി.ആര്‍.എഫ് സേനാംഗങ്ങള്‍ പരിശോധന നടത്തി. ദുരന്ത സാഹചര്യം ഉണ്ടായാല്‍ എമര്‍ജന്‍സി ട്രീറ്റ്‌മെന്റിനു ആവശ്യമായ എന്തെല്ലാം സൗകര്യങ്ങള്‍ ലഭ്യമാണ് എന്ന് പരിശോധിച്ചു വിലയിരുത്തി ജില്ലഭരണകൂടത്തിന് റിപ്പോര്‍ട്ട് കൈമാറുന്നതിനായാണ് സേനാംഗങ്ങളെത്തിയത്.

സേനാംഗങ്ങള്‍ കൊയിലാണ്ടി ഗവണ്മെന്റ് താലൂക്ക് ഹോസ്പിറ്റലില്‍ സന്ദര്‍ശനം നടത്തി. നാലാം ബറ്റാലിയന്‍ എന്‍.ഡി.ആര്‍.എഫ് അറക്കോണം തമിഴ്‌നാടില്‍ നിന്നും ടീം കമ്മാന്‍ഡര്‍ എസ്.സി കുമാവതിന്റെ നേതൃത്വത്തില്‍ ഉള്ള സേനാംഗങ്ങളാണ് സന്ദര്‍ശനം നടത്തിയത്.

സേനാംഗങ്ങളായ വൈശാഖ് കെ.ദാസ്, ഹരി ഗൗഢ, വൈശാഖ്.പി, രാമ നായടു, അനൂപ്, വിമല്‍ എന്നിവര്‍ ഉണ്ടായിരുന്നു.

ദുരന്തങ്ങളെ അഭിമുഖീകരിക്കാനുള്ള അടിസ്ഥാന സൗകര്യക്കുറവ് സംബന്ധിച്ച് എന്‍.ഡി.ആര്‍.എഫ് സംഘത്തിന് കോണ്‍ഗ്രസ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം പ്രസിഡന്റുമാരായ അരുണ്‍ മണമലും രജീഷ് വെങ്ങളത്തുകണ്ടിയും പരാതി നല്‍കി.