നവരാത്രി മഹോത്സവം; കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിലേക്ക് പച്ചക്കറികള്‍ക്കായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരിക്കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ആവശ്യത്തിലേക്ക് 15.10.2023 മുതല്‍ 24.10.2023 വരെ പട്ടക്കറി സാധനങ്ങള്‍ ദേവസ്വം ഊട്ടുപുരയില്‍ എത്തിക്കുന്നതിന് ഒരു കിലോഗ്രാമിന് വില കാണിച്ചുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 7ന് ശനിയാഴ്ച ഉച്ചയ്ക്ക് 2മണിക്ക് മുമ്പ് സ്വീകരിക്കുന്നതാണ്.
ക്വട്ടേഷനുകള്‍ ഉച്ചയ്ക്ക് 2.30 മണിക്ക് സന്നിഹിതരായവരുടെ സാന്നിധ്യത്തില്‍ തുറന്ന് സ്ഥിരപ്പെടുത്തുന്നതായിരിക്കും. ക്വട്ടേഷനുകള്‍ ലഭിക്കുന്ന ആള്‍ ദേവസ്വം സ്‌റ്റോറില്‍ നിന്നും നിര്‍ദേശിക്കുന്ന തൂക്കത്തില്‍ ആവശ്യമായ പച്ചക്കറികള്‍ ഒക്ടോബര്‍ 14ന് ഉച്ചയ്ക്ക് സ്റ്റോറില്‍ എത്തിച്ച് ബോധ്യപ്പെടുത്തേണ്ടതാണ്.
ആവശ്യമായ പച്ചക്കറികള്‍
1. ചെറുനാരങ്ങ
2. മാങ്ങ
3. തക്കാളി
4. പച്ചക്കായ
5. മുരിങ്ങ
6. വെണ്ട
7. കാരറ്റ്
8. വഴുതിന
9. കറിവേപ്പില
10. വലിയ ഉള്ളി
11. വെളുത്തുള്ളി
12. കേബേജ്
13. ചേന
14. കയ്പ
15. ഉരുളകിഴങ്ങ്
16. വെള്ളരി
17. മല്ലി ഇല
18. പച്ചമുളക്
19. ചെറിയ ഉള്ളി
20. ഇഞ്ചി
21. മത്തന്‍ (പച്ച)
22. മത്തന്‍ (പഴുത്തത്)
23. ഇളവന്‍
24. കോളിഫ്‌ലവര്‍
25. പൂള
26. കദളിപ്പഴം
27. നേന്ത്രപ്പഴം
28. ബീറ്റ്‌റൂട്ട്
29. പൊതീന ഇല