നവകേരള സദസ്സ്‌: മൂടാടിയില്‍ നിവേദനങ്ങള്‍ തയ്യാറാക്കാന്‍ ‘സഹായി’ ഹെൽപ് ഡസ്ക്


മൂടാടി: നവകേരള സദസിൽ മന്ത്രിമാർക്കും വിവിധ വകുപ്പുകൾക്കും സമർപ്പിക്കാനുള്ള അപേക്ഷകളും നിവേദനങ്ങളും തയ്യാറാക്കാൻ പൊതു ജനങ്ങളെ സഹായിക്കാൻ മൂടാടി ഗ്രാമപഞ്ചായത്തിൽ ‘സഹായി’ എന്ന പേരിൽ ഹെൽപ് ഡസ്ക് സംവിധാനം ആരംഭിച്ചു. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ആറാം വാർഡിലെ പാച്ചാക്കൽ രംഗകല ലൈബ്രറിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ. ശ്രീകുമാർ നിർവ്വഹിച്ചു.

കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ 18 വാർഡുകളിലും ഹെൽപ് ഡസ്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്‌. വാർഡ് തല എ.ഡി.എസ് ഭാരവാഹികളും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും പൊതു പ്രവർത്തകരും നേതൃത്വം നൽകിയ സഹായിയിലൂടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ അപക്ഷേ രൂപത്തിലാക്കി.

അപേക്ഷകൾ പഞ്ചായത്ത് തലത്തിൽ പരിശോധിച്ച് കോഡീകരിച്ച്‌ വിവിധ വകുപ്പുകൾക്ക്‌ എത്തിക്കുമെന്ന് സി.ഡി.എസ് ചെയപേഴ്‌സണ്‍ ശ്രീലത പറഞ്ഞു. സുനിത വി.എം, സെറീന വി, എം.ഷാജു എന്നിവർ നേതൃത്വം നൽകി.