നവകേരള സദസ്സ്; കൊയിലാണ്ടിയില്‍ ‘അക്ഷര ജ്വാല’ തെളിയിച്ച് കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍
കൊയിലാണ്ടി: നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടിയില്‍ കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ കൊയിലാണ്ടി നഗരസഭാ സംയുക്ത മേഖലാ സമിതിയുടെ നേതൃത്വത്തില്‍ അക്ഷര ജ്വാല തെളിയിച്ചു. ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി രാജന്‍ അധ്യക്ഷത വഹിച്ചു. ദാമോദരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മുൻ എം.എല്‍.എ കെ.ദാസൻ, മുനിസിപ്പല്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാന്‍മാരായ കെ.ഷിജുമാസ്റ്റർ, കെ. ഇ ഇന്ദിരടീച്ചർ എന്നിവര്‍ സംസാരിച്ചു. മോഹനൻ നടുവത്തൂർ നന്ദി പറഞ്ഞു.