നവകേരള സദസ്സ്; കൊയിലാണ്ടിയെ ഉത്സവ ലഹരിയിലാഴ്ത്തി വിളംബര ഘോഷയാത്ര
കൊയിലാണ്ടി: നവകേരള സദസ്സിനോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ തലത്തില്‍ സംഘടിപ്പിച്ച വിളംബര ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വൈകുന്നേരം 3മണിക്ക് കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച ജാഥ പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു.
തിരുവാതിര, ഫ്‌ളാഷ് മോബ്, കോല്‍ക്കളി, വട്ടപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികള്‍ അണിനിരന്ന ജാഥയില്‍ നൂറ് കണക്കിനാളുകളാണ് പങ്കാളികളായത്.
എം.എല്‍.എ കാനത്തില്‍ ജമീല, നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, മുന്‍ എംഎല്‍എമാരായ പി.വിശ്വന്‍, കെ.ദാസന്‍, നോഡല്‍ ഓഫീസര്‍ എന്‍.എം ഷീജ, നഗരസഭ വൈസ് ചെയര്‍മാന്‍മാന്‍ കെ.സത്യന്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ അജിത്, കെ.ഷിജു മാസ്റ്റര്‍, നിജില പറവക്കൊടി, ഇന്ദിര ടീച്ചര്‍, സി.പ്രജില, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ജാഥയില്‍ പങ്കെടുത്തു.