കൂട്ടയോട്ടം, മെഹന്തി ഫെസ്റ്റ്, മെഗാനൃത്തശില്പം… നവകേരള സദസ്സിന് മുന്നോടിയായി കൊയിലാണ്ടിയില്‍ പൊതുജനങ്ങള്‍ക്കായി വിപുലമായ പരിപാടികള്‍


കൊയിലാണ്ടി: നവ കേരള സദസ്സിന് മുന്നോടിയായി കൊയിലാണ്ടിയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കൂട്ടയോട്ടം, മെഹന്തി ഫെസ്റ്റ്, വിളംബര ജാഥ, മെഗാ നൃത്തശില്പം, ഫ്‌ളാഷ് മോബ് തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നവ കേരള നിര്‍മ്മിതിയുടെ ഭാഗമായി കേരളം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് വിദഗ്ദ്ധരില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും നടത്തുന്ന നവകേരള സദസ്സ് നവംബര്‍ 25 ന് 9 മണിക്ക് കൊയിലാണ്ടിയില്‍ ആരംഭിക്കുന്നത്.

കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 15000 ലധികം ജനങ്ങള്‍ നവകേരള സദസ്സില്‍ പങ്കെടുക്കും. മണ്ഡലത്തിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ വേദിയിലരങ്ങേറും. പൊതുജനങ്ങള്‍ക്ക് നിവേദനം സമര്‍പ്പിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ സ്റ്റേഡിയത്തില്‍ സജ്ജീകരിക്കും.

അനുബന്ധപരിപാടികള്‍

21-11-2023 ചൊവ്വ

രാവിലെ 7.30 : കൂട്ടയോട്ടം

വൈകീട്ട് 4 : മെഹന്തി ഫെസ്റ്റ് (ടൗണ്‍ ഹാള്‍)

22-11-2023 ബുധന്‍

വൈകീട്ട് 4 : ചിത്രകാരന്‍മാരുടെ കൂട്ടായ്മ ( ചിത്രം വരച്ച് പ്രചരണം)

വൈകീട്ട് 5 : വിദ്യാര്‍ത്ഥി – യുവജന വിളംബര ജാഥ (ബൈക്ക് റാലി)

23-11-2023 വ്യാഴം

3 മണി : മെഗാ നൃത്തശില്‍പം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിളംബര ജാഥ

24-11-2023 വെള്ളി

ഫ്‌ലാഷ് മോബ്