നവകേരള സദസിനുള്ള ഒരുക്കങ്ങള്‍ കൊയിലാണ്ടി തുടങ്ങി; സ്‌റ്റേഡിയം ഗ്രൗണ്ടില്‍ പതിനായിരം പേര്‍ക്ക് ഇരിക്കാനുള്ള പന്തല്‍ ഒരുങ്ങുന്നു
കൊയിലാണ്ടി: നവംബര്‍ 25ന് നടക്കുന്ന നവകേരള സദസിനുള്ള ഒരുക്കങ്ങള്‍ കൊയിലാണ്ടിയില്‍ തുടങ്ങി. കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. പതിനായിരം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള പന്തലാണ് സ്റ്റേഡിയത്തില്‍ ഒരുക്കുന്നത്.
പന്തലിന്റെ കാല്‍നാട്ടലിന്റെ ഉദ്ഘാടനം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിച്ചു. കാല്‍നാട്ടല്‍ ചടങ്ങില്‍ മുന്‍ എം.എല്‍.എമാരായ പി.വിശ്വന്‍ മാസ്റ്റര്‍, കെ.ദാസന്‍, നവകേരള സദസ്സ് നോഡല്‍ ഓഫീസര്‍ എന്‍.എം ഷീജ (ഡപ്യൂട്ടി രജിസ്ട്രാര്‍ (സഹകരണം)), കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് സതി കിഴക്കയില്‍, ജില്ലാ പഞ്ചായത്തംഗം എം.പി ശിവാനന്ദന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍, നഗരസഭാ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ഷിജു, ഇ.കെ അജിത്ത്, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ ടി.ചന്തു മാസ്റ്റര്‍, തഹസില്‍ദാര്‍ സി.പി മണി, സ്വാഗതസംഘം ഭാരവാഹികളായ ടി.കെ ചന്ദ്രന്‍ മാസ്റ്റര്‍, പി.എം വേണുഗോപാലന്‍, എന്‍.ടി അബ്ദുറഹ്മാന്‍, എം.എ ഷാജി, ബി.പി ബബീഷ്, ടി.വി ഗിരിജ, പി,വി സത്യനാഥ്, സി.സത്യചന്ദ്രന്‍, എസ്.സുനില്‍ മോഹന്‍, പി.എന്‍.കെ അബ്ദുള്ള, , സുരേഷ് മേലെപ്പുറത്ത്, എം.റഷീദ്, കബീര്‍ സലാല, സി.രമേശന്‍, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ബിജു, സുഭാഷ് ബാബു വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.