മുഖ്യമന്ത്രി പങ്കെടുക്കുന്ന മണ്ഡലം പര്യടനം ‘നവകേരള സദസ്സ്’ കൊയിലാണ്ടി നിയോജക മണ്ഡലം സംഘടക സമിതി രൂപീകരണം
കൊയിലാണ്ടി: കേരളം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുമായി സംവദിക്കാനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയാനും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലം പര്യടനത്തിനത്തിന് തുടക്കം. ‘നവകേരള സദസ്സ്’ കൊയിലാണ്ടി നിയോജക മണ്ഡലം സംഘാടക സമിതി യോഗം ഒക്ടോബര്‍ 17ന്. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ വൈകീട്ട് നാല് മണിക്കാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നവംബര്‍ 25ന് കൊയിലാണ്‍ി സ്പോര്‍ട്സ് കൗണ്‍സില്‍ വച്ച് നവകേരള സദസ്സ് നടക്കുന്നത്. കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനുമാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നത്.
സഹകരണ വകുപ്പ് ജീവനക്കാര്‍, എഴുത്തുകാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, മണ്ഡലത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംഘാടക സമിതി യോഗത്തില്‍ പങ്കാളികളാവുമെന്ന് എം.എല്‍.എ കാനത്തില്‍ ജമീലയും നവകേരള സദസ്സിന്റെ നോഡല്‍ ഓഫീസറും സഹകരണ വകുപ്പ് ഡെപ്യൂട്ടി റജിസ്റ്റാറുമായ എന്‍. എം. ഷീജ യും അറിയിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന മണ്ഡലം പര്യടനം ‘നവകേരള സദസ്സ്’ കൊയിലാണ്ടി നിയോജക മണ്ഡലം സംഘടക സമിതി രൂപീകരണം