പുത്തന്‍ ആശയങ്ങള്‍ക്ക് കൂട്ടായി സര്‍ക്കാര്‍; ബാലുശ്ശേരി സ്വദേശിനിക്ക് മുഖ്യമന്ത്രിയുടെ നവ കേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്


ബാലുശ്ശേരി: മുഖ്യമന്ത്രിയുടെ നവ കേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അര്‍ഹയായി ബാലുശ്ശേരി സ്വദേശിനി ഡോ. വി. ആദിത്യ. സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫെലോഷിപ്പാണ് ആദിത്യയെ തേടി എത്തിയത്.

മുഴുവന്‍ സമയ ഗവേഷണത്തിനായി ഒന്നാം വര്‍ഷം പ്രതിമാസം 50,000 രൂപയും രണ്ടാം വര്‍ഷം 1,00,000 രൂപയും ഫെലോഷിപ് തുകയായി ലഭിക്കും. രണ്ടു വര്‍ഷത്തേക്കാണ് ഫെലോഷിപ്. അത്യാവശ്യമെന്ന് ബോധ്യമായാല്‍ പരമാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടിനല്‍കും. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഫെലോഷിപ് സ്വീകരിക്കും.

ബാലുശ്ശേരി പനങ്ങാട് എടവന വേണുവിന്റെയും പനങ്ങാട് നോര്‍ത്ത് എ.യു.പി സ്‌കൂള്‍ അധ്യാപിക കെ. അജിതയുടെയും മകളും കേന്ദ്ര സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസര്‍ അനീഷിന്റെ ഭാര്യയുമാണ്. കേന്ദ്ര സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ അധ്യാപികയാണ് ആദിത്യ.

[bot1]