വയോജന സംഗമവും കലാസന്ധ്യയും; ‘നാട്ടുപൊലിമ’യായി കീഴരിയൂരിലെ കുടുംബശ്രീയുടെ വാര്‍ഷിക ആഘോഷം


Advertisement

കീഴരിയൂര്‍: കലാസന്ധ്യയുടെ ഭാഗമായി കലാവിരുന്നുമായി കീഴരിയൂരിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് കുടുംബ ശ്രീയുടെ വാര്‍ഷികാഘോഷം നാട്ടുപൊലിമയുടെ ഭാഗമായാണ് തത്തംവള്ളി പൊയിലില്‍ കലാസന്ധ്യ അരങ്ങേറിയത്. ജനുവരി 19, 26 തിയ്യതികളിലായാണ് വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ നടന്നത്.

Advertisement

19 ന് ബാലസഭ വയോജന സംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ വാര്‍ഡിലെ വയോജനങ്ങളെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിര്‍മ്മല ടീച്ചര്‍ നിര്‍വഹിച്ചു.

Advertisement

വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കവിത പി.സി മുഖ്യതിഥിയായി. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഐ.സജീവന്‍ മാസ്റ്റര്‍, വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അമല്‍സരാഗ, വികസന സമിതി കണ്‍വീനര്‍ മനോജന്‍.പി, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹരീന്ദ്രന്‍ മാസ്റ്റര്‍, വികസനസമിതി അംഗങ്ങളായ സി.എം രജിലേഷ്, കെ.സുരേന്ദ്രന്‍ മാസ്റ്റര്‍, ശൈലജ.പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സന്ധ്യ കുനിയില്‍ സ്വാഗതവും പ്രീത ദിനേശന്‍ നന്ദിയും പറഞ്ഞു.

Advertisement