‘ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളും നൂതന വിഷയങ്ങളും’; ദേശീയ സെമിനാർ പരമ്പരയ്ക്ക് കൊയിലാണ്ടി എസ്.എൻ. ഡി.പി.കോളജിൽ തുടക്കമായി


Advertisement

കൊയിലാണ്ടി: എസ്.എൻ. ഡി.പി.കോളജ് കൊയിലാണ്ടിയിൽ ദേശീയ സെമിനാർ പരമ്പര ആരംഭിച്ചു. കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിലിൻ്റെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളും നൂതന വിഷയങ്ങളുമാണ് സെമിനാറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Advertisement

ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിലെയും മറ്റു ദേശീയ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ വിദഗ്ദ്ധൻമാർ സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിക്കും. വിവിധ വിഷയങ്ങളിലായി ആറു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ കോളേജ് അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുക്കും.

Advertisement

സെമിനാറിന്റെ ഉദ്‌ഘാടനം അരയാക്കണ്ടി സന്തോഷ് നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ. സുജേഷ്.സി.പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രൊ.സന്ദീപ് പി വി, ഡോ. ആത്മ ജയപ്രകാശ്, പ്രൊ.ചാന്ദ്നി പി.എം, പ്രൊ ഹൃദ്യ ജി, ക്യാപ്റ്റൻ മനു പി എന്നിവർ സംസാരിച്ചു. സെമിനാർ പരമ്പര ജനുവരി 20 ന് സമാപിക്കും.

Advertisement

Summary: National seminar starts at sndp College Koyilandy