സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ ഓര്‍മ്മയില്‍; കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ഫെബ്രുവരി 11 ന് കൊയിലാണ്ടിയില്‍


കൊയിലാണ്ടി: സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ ദേശീയ സെമിനാര്‍ ഫെബ്രുവരി 11 ന് കൊയിലാണ്ടിയില്‍ വച്ച് നടക്കും.
ചന്ദ്രികയുടെ പത്രത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ച ബാഫഖി തങ്ങളുടെ ഓര്‍മ്മയ്ക്ക് ചന്ദ്രികയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് ബാഫഖി തങ്ങളുടെ ജന്മനാടായ കൊയിലാണ്ടിയില്‍ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ ബാഫഖി തങ്ങള്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ഞായറാഴ്ച 10 മണി മുതല്‍ 4 മണി വരെ കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബാഫഖി തങ്ങള്‍ പുനര്‍വായന (അനുസ്മരണം. ) ‘മുന്നണി രാഷ്ട്രീയം കേരള മാതൃക’, ‘പുതിയ ഇന്ത്യയിലെ മാധ്യമ നൈതികത’ എന്നിങ്ങനെ 3 സെഷനുകളിലായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടിയില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി സാഹിബ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഇ.ടി മുഹമ്മദ് ബഷീ എം.പി, പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍നും എഴുത്തു കാരനുമായ രാം പുനിയാനി, ഹാഫിള് സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍, അഡ്വ :പി.എം എ സലാം, പി.കെ.കെ. ബാവ, കെ. മുരളീധരന്‍ എം.പി. ഡോ എം.കെ. മുനീര്‍ എം.എല്‍.എ, സി പി ജോണ്‍, സി സിദ്ദീഖ് കാപ്പന്‍, സി.പി സൈതലവി തുടങ്ങിയ രാഷ്ട്രീയ, സാമൂഹ്യ മധ്യമ രംഗത്തെ പ്രമുഖര്‍ സംസാരിക്കും. പരിപാടിയില്‍ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളായ, എം സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, പാറക്കല്‍ അബ്ദുള്ള,സി പി ചെറിയമുഹമ്മദ്,ഷാഫി ചാലിയം, യു. സി രാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ബാഫഖി തങ്ങള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ പുറത്തിറക്കുന്ന ‘പന്തലായനിയുടെ വര്‍ത്തമാനം’ എന്ന ചരിത്രസമാഹരണത്തിന്റെ ലോഗോ പ്രകാശനവും ചടങ്ങില്‍ സാദിഖലി തങ്ങള്‍ നിര്‍വ്വഹിക്കും. സെമിനാര്‍ വിജയിപ്പിക്കാനുള്ള എല്ലാഒരുക്കങ്ങളും പൂര്‍ത്തിയതായി സംഘാടക സമിതി ചെയര്‍മാന്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു. പത്രസമ്മേളത്തില്‍ സംഘാടക സമിതി ഭാരവാഹികളായ വി.പി. ഇബ്രാഹിം കുട്ടി, സി. ഹനീഫ മാസ്റ്റര്‍
മഠത്തില്‍ അബ്ദുറഹിമാന്‍, അലി കൊയിലാണ്ടി, കെ.എം നജീബ്, എ. അസീസ് മാസ്റ്റര്‍. എന്നിവര്‍ പങ്കെടുത്തു.