കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള മാര്‍ക്കറ്റിംഗ് മാനേജര്‍, ബിസിനസ്സ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ തുടങ്ങി നിരവധി തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം


കോഴിക്കോട: സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

മാര്‍ക്കറ്റിംഗ് മാനേജര്‍, ബിസിനസ്സ് ഡവലപ്പ്‌മെന്റ് ഓഫീസര്‍, എച്ച്,ആര്‍ ഇന്റേണ്‍ (യോഗ്യത എം.ബി.എ/ ബിരുദം), സര്‍വ്വീസ് അഡൈ്വസര്‍, സര്‍വ്വീസ് അഡൈ്വസര്‍ ട്രെയിനി (യോഗ്യത ഏഞ്ചിനീയറിംഗ്/ഐ.ടി.ഐ/ഡിപ്ലോമ), ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് ടെക്‌നീഷ്യന്‍, സ്‌പെയര്‍ ഇന്‍ ചാര്‍ജ്ജ്, സ്‌പെയര്‍ അസിസ്റ്റന്റ് (യോഗ്യത -ഐ ടി ഐ), സെയില്‍സ് എക്‌സിക്യൂട്ടീവ്, ബില്ലിംഗ് എക്‌സിക്യുട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, സീനിയര്‍ ബിസിനസ്സ് ഡവലപ്പമെന്റ് അസോസിയേറ്റ്‌സ് (യോഗ്യത – ബിരുദം) കസ്റ്റമര്‍ റിലേഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (യോഗ്യത – പ്ലസ് ടു) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുന്നതിനായി ബയോഡേറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകേണ്ടതാണ്. പ്രായപരിധി : 35 വയസ്സ്. ഫോണ്‍ : 0495 -2370176.