ദേശീയ പാലിയേറ്റീവ് കെയര്‍ ദിനാചരണം; സാന്ത്വന സന്ദേശ ബൈക്ക് റാലിയുമായി കീഴരിയൂര്‍ കൈന്‍ഡ് പാലിയേറ്റീവ് കെയര്‍


കീഴരിയൂര്‍: പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂര്‍ കൈന്‍ഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ സാന്ത്വന സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍ ദിലീഫ് മഠത്തില്‍ റാലി ഫ്‌ലാഗ്ഓഫ് ചെയ്തു.

കൈന്‍ഡ് ചെയര്‍മാന്‍ കെ. പ്രഭാകര കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിന് പാലിയേറ്റീവ് കെയര്‍ദിന പ്രതിജ്ഞക്ക് സ്വപ്ന തേമ്പൊയില്‍ നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.സുനിത ബാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം.സുരേഷ് ഇ.എം മനോജ്, ഗോപാലന്‍ കുറ്റിഒഴത്തില്‍, കൈന്‍ഡ് രക്ഷാധികാരികളായ ഇടത്തില്‍ ശിവന്‍, കേളോത്ത് മമ്മു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കൈന്‍ഡ് ജനറല്‍ സെക്രട്ടറി കെ.അബ്ദുറഹ്‌മാന്‍ സ്വാഗതവും ട്രഷറര്‍ ഷാനിദ് ചങ്ങരോത്ത് നന്ദിയും കീഴരിയൂര്‍ സെന്ററില്‍ നടന്ന സമാപന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിര്‍മ്മല ഉദ്ഘാടനം ചെയ്തു. കിപ് മേപ്പയ്യൂര്‍ ഏരിയാ ചെയര്‍മാന്‍ സുധാകരന്‍ പുതുക്കുളങ്ങര പാലിയേറ്റീവ് കെയര്‍ ദിന സന്ദേശം നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എം രവീന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സവിത നിരത്തിന്റെ മീത്തല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിവിധ കേന്ദ്രങ്ങളില്‍ അനീഷ് യു.കെ, നൗഷാദ് കുന്നുമ്മല്‍, എം.ജറീഷ്, ടി.എ സലാം, രജിത കടവത്ത് വളപ്പില്‍ എന്നിവര്‍ സംസാരിച്ചു. ബൈക്ക് റാലിക്ക് റിയാസ് പുതിയടത്ത്, അര്‍ജുന്‍ ഇടത്തില്‍, സഈദ്.ടി, സുലോചന, മുബീന നെല്ലിയുള്ളതില്‍ എന്നിവര്‍ നേതൃത്വം നല്‍കി.