‘വിജയിച്ചത് അവസാന സെക്കന്റുകളില്‍, സ്വര്‍ണ്ണ മെഡല്‍ നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല’; 37-ാമത് നാഷണല്‍ ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റിലെ പത്ത് കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ചക്കിട്ടപ്പാറ സ്വദേശി ബിലിന്‍ ജോര്‍ജ്ജ് ആന്റോ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് (വീഡിയോ കാണാം)
ചക്കിട്ടപ്പാറ: ‘അവസാന സെക്കറ്റുകളിലാണ് എതിരാളിയെ മറികടന്ന് ഗോള്‍ഡ് മെഡല്‍ നേട്ടത്തിലേക്കെത്തുന്നത്. പ്രതീക്ഷിച്ചില്ലായിരുന്നു ഫസ്റ്റ് ആവുമെന്ന്. വളരെ സന്തോഷം തോന്നി’. 37ാമത് നാഷണല്‍ ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റില്‍ പത്ത് കിലോമീറ്റര്‍ നടത്തത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ചക്കിട്ടപ്പാറ സ്വദേശി ബിലിന്‍ ജോര്‍ജ്ജ് ആന്റോ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ആസ്സാമിലെ ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളിയായ ഉത്തരാഖണ്ഡുകാരനെ പരാജയപ്പെടുത്തി 43 മിനിറ്റിലാണ് ബിലിന്‍ ഗോള്‍ഡ് മെഡല്‍ നേടിയിരിക്കുന്നത്. ഇതിനു പുറമെ നാഷണല്‍ സൗത്ത് സോണ്‍ മത്സരത്തിലും ഗോള്‍ഡ് മെഡല്‍ വിജയിയാണ്. സംസ്ഥാന തലത്തിലാണ് ലിബിന്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളത്.
ചക്കിട്ടപ്പാറ കുളത്തൂവയല്‍ സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് മത്സര രംഗത്തെത്തുന്നത്. ചക്കിട്ടപ്പാറയില്‍ ഗ്രാമീണ്‍ സ്പോട്സ് അക്കാദമിയിലെ അധ്യാപകനായ പീറ്റര്‍ കരിമ്പനക്കുഴിയുടെ കീഴിലായിരുന്നു ആദ്യ പരിശീലനം. ഇപ്പോള്‍ കോതമംഗലം എം.എ കോളേജില്‍ ബി.കോം വിദ്യാര്‍ത്ഥിയാണ്. അവിടെ എം.എ സ്പോട്സ് അക്കാദമിയില്‍ ആറുമാസത്തോളമായി ജോര്‍ജ്ജ് ഇമ്മാനുവല്‍ അധ്യാപകനു കീഴിലുള്ള പരിശീനത്തിലാണ് മത്സരത്തിലേക്കെത്തുന്നത്.
ചക്കിട്ടപ്പാറ തെങ്ങുംപള്ളി ആന്റണി തോമസിന്റെയും ലീനയുടെയും മകനാണ് ബിലിന്‍. സഹോദരങ്ങള്‍: ബബിന്‍ ടോം ആന്റോ, വിബിന്‍ ജോ ആന്റോ.
വീഡിയോ കാണാം:
summary: national junior athletic meet gold medal winner talks to perambra news.com