ദേശീയപാത വികസനം: പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് വ്യാപാരികള്‍


കൊയിലാണ്ടി: ദേശീയപാത വികസനത്തിന് വേണ്ടി വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി. നിര്‍ബ്ബന്ധിത കടയൊഴിപ്പിക്കല്‍ തടയുമെന്നും അത്തരം നീക്കങ്ങള്‍ ഉപേക്ഷിക്കണ മെന്നും യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായിരുന്ന ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. നന്തി വ്യാപാരഭവനില്‍ കൂടിയ യോഗം ജില്ലാ വൈസ്പ്രസിഡണ്ട് മണിയോത് മൂസ്സ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.കെ. സുകുമാരന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി.ഇസ്മായില്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.ടി. വിനോദ് ട്രഷറര്‍ അരങ്ങില്‍ ബാലകൃഷ്ണന്‍ കെ.പി.ശ്രീധരന്‍, കെ.എം.രാജീവന്‍, അക്ബര്‍ ടി, സനീര്‍ വില്ലിയം കണ്ടി, ജലീല്‍ മൂസ്സ. ഷീബ ശിവാന്ദന്‍. രവീന്ദ്രന്‍, സുബൈര്‍, കെ.വി നാണു എന്നിവര്‍ സംസാരിച്ചു.