ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ ഹോമിയോ ഫാര്‍മസിസ്റ്റ് ഒഴിവ്; വിശദമായി അറിയാം
കോഴിക്കോട്: ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ വഴിയുള്ള പബ്ലിക് ഹെല്‍ത് പ്രോഗ്രാമിന്റെ ഭാഗമായി ആയുഷ് മിഷന്‍ ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നു.
അഭിമുഖവും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും മാര്‍ച്ച് 11 ന് വെസ്റ്റ് ഹില്‍, ചുങ്കം ഭട്ട് റോഡ് ഉള്ള ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഉച്ചയ്ക്ക് 1.30 ന് നടക്കും.
ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. യോഗ്യത : സി.സി.പി/എന്‍.സി.പി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ഫോണ്‍: 0495 2923213.