കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നാസര്‍ കാപ്പാടിന്റെ കടലകം നോവല്‍ പ്രകാശനം ചെയ്തു


കൊയിലാണ്ടി: നാസര്‍ കാപ്പാട് രചിച്ച കടലകം എന്ന നോവല്‍ പ്രകാശനം ചെയ്തു. പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ NCTICH തെയ്യംകല അക്കാദമി ആന്റ് പ്രോഗ്രാം ഓഫീസര്‍ കേരള ഫോക് ലോര്‍ അക്കാദമി സെക്രട്ടറി പി.വി.ലവ്‌ലിന്‍ പുസ്തകം പ്രകാശനം ചെയ്തു. ചേനോത്ത് ഭാസ്‌കരന്‍ പുസ്തകം ഏറ്റുവാങ്ങി.

കൊയിലാണ്ടി സാംസ്‌കാരിക നിലയില്‍ നടന്ന ചടങ്ങ് മുന്‍സിപ്പല്‍ ചെയര്‍ പേയ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമദ് പൂക്കാട് പുസ്തക പരിചയവും നടത്തി. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി പ്രവര്‍ത്തകസമിതി അംഗം പക്കര്‍ പന്നൂര്‍ മുഖ്യാഥിതിയായിരുന്ന ചടങ്ങിന് പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ഭാസ്‌കരന്‍ മുചുകുന്ന് സ്വാഗതം പറഞ്ഞു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൊയ്തീന്‍ കോയ, ഡോ. അബൂബക്കര്‍ കാപ്പാട്, വചനം ബുക്‌സിന്റെ അബുള്ളക്കോയ, രാഗം മുഹമ്മദലി, പി.വി.ഷൈമ, ഷൈനി കൃഷ്ണ, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നാസര്‍ കാപ്പാട് മറുമൊഴി നടത്തി.