ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം; ഒപ്പം പ്രധാനാധ്യാപകന്‍ ജയരാജന്‍ മാസ്റ്റര്‍ക്ക് വന്മുഖം-കടലൂര്‍ ഗവ. ഹൈസ്‌കൂളിന്റെ യാത്രയയപ്പും


Advertisement

നന്തി ബസാര്‍: വന്മുകം-കടലൂര്‍ ഗവ: ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങും പിരിയുന്ന ഹെഡ്മാസ്റ്റര്‍ ജയരാജന്‍ നാമത്തിന് യാത്രയയപ്പും നല്‍കി. പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫില്‍ ഉല്‍ഘാടനം ചെയ്തു.

Advertisement

വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്ത് അധ്യക്ഷനായി. ബാലന്‍ അമ്പാടി, സനല്‍, നൗഫല്‍ നന്തി, വര്‍ദ് അബ്ദുറഹിമാന്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ജയരാജന് മദര്‍ പി.ടി.എ. ചെയര്‍പെഴ്‌സണ്‍ ജാസിറ ഷരീക്ക് ഉപഹാരം നല്‍കി. പി.ടി.എ. പ്രസിഡണ്ട് എം.ടി. അസ്ലം സ്വാഗതവും നൗഷാദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Advertisement

Advertisement