നന്തിയിലെ മാലിന്യപ്രശ്‌നം; പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമില്ലാതായതോടെ മുസ്‌ലിം യൂത്ത് ലീഗ് പൊതുതാല്‍പര്യ ഹര്‍ജിയുമായി ഹൈക്കോടതിയില്‍, കേസ് ചൊവ്വാഴ്ച പരിഗണിക്കും
മൂടാടി: മൂടാടി പഞ്ചായത്തിലെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ ഹര്‍ജി. മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് വേണ്ടി മണ്ഡലം പ്രസിഡണ്ട് കെ.കെ റിയാസ് മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി.കെ മുഹമ്മദലി എന്നിവരാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.
മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. മൂടാടി പഞ്ചായത്തില്‍ നിന്നും ഹരിതകര്‍മ സേനകള്‍ വഴി ശേഖരിക്കുന്ന മാലിന്യങ്ങള്‍ നന്തി മേല്‍പ്പാലത്തിന് അടിയിലായി കൂട്ടിയിട്ടിട്ട് മാസങ്ങളായെന്ന് മുഹമ്മദലി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ജനവാസ കേന്ദ്രങ്ങളില്‍ മാസങ്ങളോളമായി മാലിന്യം കുന്നു കൂടി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. തെരുവുനായകളുടെ വിഹാര കേന്ദ്രമായി ഇവിടം മാറിയെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത്‌ലീഗ് നിരവധി തവണ സമരങ്ങള്‍ നടത്തിയിട്ടും പരിഹാരം കാണത്തതിലാണ് കോടതിയെ സമീപിച്ചതെന്നും നേതാക്കള്‍ വ്യക്തമാക്കി. ശനിയാഴ്ചയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ ഈ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് യൂത്ത് ലീഗ് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് പ്രശ്‌നപരിഹാരമില്ലാതെ വന്നതോടെ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയും ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവിലായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും.mid3]
Summary: Nandi waste managment issue: Muslim Youth League filed a Public Interest Litigation in the High Court, which will hear the case on Tuesday