നമിതം പുരസ്കാരം പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ചന്ദ്രശേഖരൻ തിക്കോടിക്ക്


കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുൻകാലനേതാക്കളും സാംസ്കാരിക പ്രവർത്തകരുമായിരുന്ന സിജിഎന്‍ ചേമഞ്ചേരിയുടെയും എപിഎസ് കിടാവിന്റെയും സ്മരണയ്ക്കായി കെ.എസ്.എസ്.പി.യു പന്തലായി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ നമിതം പുരസ്കാരം പ്രശസ്ത നാടകകൃത്തും സംവിധായകനും നോവലിസ്റ്റും വിദ്യാഭ്യാസ സാംസ്കാരിക പ്രഭാഷകനുമായ ചന്ദ്രശേഖരൻ തിക്കോടിക്ക് സമർപ്പിച്ചു.

പ്രശസ്ത സാഹിത്യകാരൻ പ്രൊഫസര്‍ കൽപ്പറ്റ നാരായണൻ അവാർഡ് ദാനം നിർവഹിച്ച് സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു. കെ.എസ് എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ്‌ എൻ.കെ.കെ മാരാർ അധ്യക്ഷത വഹിച്ചു. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

സംസ്ഥാന സെക്രട്ടറി ടി.വി ഗിരിജ മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രശേഖരൻ തിക്കോടി, യു.കെ രാഘവൻ മാസ്റ്റർ, വി.കെ സുകുമാരൻ മാസ്റ്റർ. ചേനോത്ത് ഭാസ്കരൻ, ടി.സുരേന്ദ്രൻ മാസ്റ്റർ, ഇ.ഗംഗാധരൻ നായർ, എ.ഹരിദാസ്, പി.കെ ബാലകൃഷ്ണൻ കിടാവ്, കെ.കെ കൃഷ്ണ മാസ്റ്റർ, പി.ബാലഗോപാൽ, പി.എൻ ശാന്തമ്മ ടീച്ചർ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച്‌ സുനിൽ തിരുവങ്ങൂർ, വി.രാജൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തില്‍ ഗാനഗേളി അവതരിപ്പിച്ചു.