കീഴരിയൂര്‍ മീറോഡ് മിച്ചഭൂമി സമരപോരാളി കൈതവളപ്പില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു


നമ്പ്രത്തുകര: കീഴരിയൂര്‍ മീറോഡ് മിച്ചഭൂമി സമര വളണ്ടിയര്‍ കൈതവളപ്പില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

പഴയകാല സി.പി.എം ബ്രാഞ്ച് മെമ്പറായിരുന്നു. കെ.എസ്.കെ.ടി.യുവിന്റെ പഴയ കാല പ്രവര്‍ത്തകനാണ്. മീറോഡ് മിച്ചഭൂമി സമരത്തില്‍ അധികാരികളുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു.

ഭാര്യ: ദേവി. മക്കള്‍: ബിന്ദു, ബീന. മരുമക്കള്‍: സുകുമാരന്‍ (ചെറുക്കാട്), രഞ്ജിത്ത് (നമ്പ്രത്തുകര).