സംസ്‌കൃത പഠനോത്സവവും സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്കുള്ള അനുമോദനവുമായി നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
നടുവണ്ണൂര്‍: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്‌കൃത പഠനോത്സവവും ഈ വര്‍ഷം സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. എസ്എംസി ചെയര്‍മാന്‍ ഷിബീഷ് എന്‍. പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
വൈഖരി സംസ്‌കൃത സമിതിയുടെ നേതൃത്വത്തിലാണ് അനുമോദന ചടങ്ങ് നടത്തിയത്. പരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ എന്‍.എം മൂസ്സക്കോയ അധ്യക്ഷത വഹിച്ചു. സി. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ഷീന പി, നൗഷാദ് വി.കെ , മുസ്തഫ സി, സുരേഷ് കുമാര്‍ എ.കെ. എന്നിവര്‍ സംസാരിച്ചു.
Summary: Naduvannur Higher Secondary School holds Sanskrit learning festival and felicitates scholarship winners.