സന്നദ്ധ സേവനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ മുന്നിട്ടിറങ്ങി വിദ്യാര്‍ത്ഥികള്‍; കാപ്പാട് കനിവ് സ്‌നേഹതീരം അഗതി മന്ദിരം സന്ദര്‍ശിച്ച് നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ബി. സ്മാര്‍ട്ട് ക്ലബ്ബ്
നടുവണ്ണൂര്‍: കാപ്പാട് കനിവ് സ്‌നേഹതീരം അഗതി മന്ദിരം സന്ദര്‍ശിച്ച് നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി എല്‍.പി യുപി വിഭാഗത്തിലെ ബി. സ്മാര്‍ട്ട് ക്ലബ്ബ് അംഗങ്ങള്‍. വിദ്യാര്‍ഥികളില്‍ നിന്ന് ക്ലബ് അംഗങ്ങള്‍ ശേഖരിച്ച നിത്യോപയോഗ സാധനങ്ങള്‍ കനിവ് സ്‌നേഹതീരം ചെയര്‍മാന്‍ പി. ഇല്യാസിന് കൈമാറി.
വിദ്യാര്‍ത്ഥികളിലും മറ്റുള്ളവരിലും സന്നദ്ധ സേവനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും മുതിര്‍ന്നവരെ ആദരിക്കാന്‍ പ്രചോദനം നല്‍കാനുമുള്ള ഈ പഠന യാത്രയില്‍ നൂറോളം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.
ബി. സ്മാര്‍ട്ട് പ്രൈമറി വിഭാഗം ക്ലബ് ചെയര്‍മാന്‍ ശരത്ത് കിഴക്കേടത്ത്, കനിവ് മാനേജര്‍ റാഷിദ്, ബി. സ്മാര്‍ട്ട് കോര്‍ഡിനേറ്റര്‍മാരായ എം.കെ രാകേഷ്, നൂര്‍ജഹാന്‍ കെ.കെ, അധ്യാപകരായ ഷൈജു കെ, ധനീപ, ജിഷ, രഞ്ജിനി, സോണിയ, ഷംന, റീന കുമാരി, ഫരീദ ഹരി, അജയ് എന്നിവര്‍ സംസാരിച്ചു.