ലോക ഭിന്നശേഷി ദിനത്തിന്റെ പ്രധാന്യം കുട്ടികളിലക്കെത്തിച്ച് നടുവണ്ണൂര്‍ ജി.എച്ച്.എസ്.എസ്; ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും


നടുവണ്ണൂര്‍: ജി.എച്ച്.എസ്.എസ് നടുവണ്ണൂരിലെ വിദ്യാര്‍ത്ഥികള്‍ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഡിസംബര്‍ 3 ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ചിത്രരചന, പോസ്റ്റര്‍ രചന, ബിഗ് ക്യാന്‍വാസ്, ഫ്‌ലാഷ്‌മോബ്, ജില്ലാ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ പങ്കെടുത്ത കുട്ടികളെ അനുമോദിക്കല്‍ എന്നിവ നടന്നു. ദിനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന പ്രേമേയം കുട്ടികളിലേക്ക് എത്തിച്ചു.

ബിഗ് ക്യാന്‍വാസ് പ്രശസ്ത കലാകാരന്മാരായ ദിലീപ് കീഴൂര്‍, ഷാജി കാവില്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ എന്‍.സി.സി കേഡറ്റുകള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മൊബ് ശ്രദ്ധേയമായി. ഹെഡ്മാസ്റ്റര്‍ എന്‍.എം. മൂസക്കോയ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ സുഭാഷ് ബാബു, അദ്ധ്യാപകരായ വി.സി സാജിദ് ,പി. മുസ്തഫ, അബ്ദുല്‍ ജലീല്‍, വി.കെ. നൗഷാദ്, സി.പി. സുജാല്‍, ടി.പി. അനീഷ്, ടി.പി സുനിത, പി.കെ രമ്യ, ടി.സി സിന്ധു, സി.കെ മിനി (സ്‌പെഷ്യല്‍ എജുക്കേഷന്‍) എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.