”ത്യാഗനിര്‍ഭരവും നിസ്വാര്‍ത്ഥവുമായ സേവന പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹികാംഗീകാരം നേടിയെടുത്ത വ്യക്തിത്വം”; കോണ്‍ഗ്രസ് നേതാവ് കെ.എം.ഹസന്‍കുട്ടി ഹാജിയെ അനുസ്മരിച്ച് നടുവണ്ണൂര്‍


Advertisement

നടുവണ്ണൂര്‍: പ്രദേശത്തെ ആദ്യകാല കോണ്‍ഗ്രസ് നേതാവും പൗരപ്രമുഖനും മത-സാമൂഹ്യ നേതൃരംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കെ.എം.ഹസന്‍കുട്ടി ഹാജി അനുസ്മരണം മന്ദങ്കാവില്‍ നടന്നു. ത്യാഗനിര്‍ഭരവും നിസ്വാര്‍ത്ഥവുമായ സേവന പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹികാംഗീകാരം നേടിയെടുത്ത വ്യക്തിത്വമായിരുന്നു ഹസന്‍കുട്ടി ഹാജിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.രാജീവന്‍ അനുസ്മരിച്ചു.

Advertisement

നാടിന്റെ വികസനത്തിനും ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും അദ്ദേഹം വഹിച്ച പങ്ക് സഹപ്രവര്‍ത്തകനും ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ കൊളോറത്ത് നാരായണന്‍ പങ്കുവെച്ചു. ബൂത്ത് പ്രസിഡണ്ട് എം.കെ ശ്രീധരന്‍ അധ്യക്ഷനായ യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് എ.പി.ഷാജി മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ.ജലീല്‍, എം.സത്യനാഥന്‍ മാസ്റ്റര്‍, ഷബീര്‍ നെടുങ്കണ്ടി, സത്യന്‍ കുളിയാപൊയില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജീവന്‍ മക്കാട്ട്, പി.സുജ, അജിത് കുമാര്‍.വി.പി തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

ഹസന്‍കുട്ടി ഹാജി അനുസ്മരണ സമ്മേളനം നവംബറില്‍ നടത്താന്‍ തീരുമാനിച്ചു. മുതിര്‍ന്ന നേതാക്കള്‍ രക്ഷാധികാരികളായി നിസാര്‍ മഠത്തില്‍ (ചെയര്‍മാന്‍), രാജേഷ് ഇടുവാട്ട് (ജന. കണ്‍വീനര്‍), വിനോദ് പാലയാട്ട് (ട്രഷറര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു.

Advertisement