കാര്‍ഗില്‍ വിജയ് പരിപാടിയില്‍ പങ്കാളികളായി നടുവണ്ണൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ എന്‍.സി.സി. കേഡറ്റുകള്‍


നടുവണ്ണൂര്‍: കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി എക്‌സ് സര്‍വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.സി.സി. കേഡറ്റുകള്‍.

കാനത്തില്‍ ജമീല എം.എ.ല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കോഴിക്കോട് എന്‍.സി.സി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഡി. കെ. പാത്ര മുഖ്യാതിഥിയായി. കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍ എന്‍.സി.സി. എ.എന്‍.ഒ.പി. കെ. രമ്യയും പങ്കെടുത്തു.