ദിവസേന നട്ടത്തിറ, നടേരി മുതുവോട്ട് ക്ഷേത്രോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: നടേരി മുതുവോട്ട് ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി ശ്രീകുമാരൻ നമ്പൂതിരിപ്പാട്, മേൽശാന്തി കീഴാറ്റുപുറത്ത് ചന്ദ്രൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.

കൊടിയേറ്റത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഗാലറിയുടെ സമർപ്പണവും വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെ ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു.

മാർച്ച് ഒൻപത് വരെ ദിവസേന നട്ടത്തിറ നടക്കും. ഒൻപതിന് ഇളനീർക്കുല വരവ്, മലയർക്കളി, അന്നദാനം, താലപ്പൊലി, മാറപ്പുലി വെള്ളാട്ട്, മാറപ്പുലി തിറ, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.