പാലിയേറ്റീവ് രംഗത്തെ സജീവ പ്രവര്‍ത്തകനായിരുന്ന നടേരി ആശാരികണ്ടി എം.കെ ബാലന്‍ അന്തരിച്ചു
കൊയിലാണ്ടി: നടേരി ആശാരികണ്ടി എം.കെ ബാലന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു. സുരക്ഷാ പാലിയേറ്റീവ് നടേരി മേഖല പ്രസിഡണ്ട്, സി.പി.എം കൊയിലാണ്ടി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം, അണേല ഈസ്റ്റ് ബ്രാഞ്ച് അംഗം കര്‍ഷക തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചിരുന്നു.
അച്ഛന്‍: പരേതനായ ആശാരികണ്ടി ഗോപാലന്‍.
അമ്മ: പരേതയായ ലക്ഷ്മി.
ഭാര്യ: കമല.
മക്കള്‍: വിജിലേഷ്, ബിനിത.
മരുമകന്‍: സന്തോഷ് പൂക്കാട്.
സഹോദരങ്ങള്‍: മാലതി, പരേതയായ ദേവി. സംസ്‌ക്കാരം വൈകീട്ട് മൂന്ന് മണിക്ക് അണേല വായനാശാലയ്ക്ക് സമീപമുള്ള വീട്ടുവളപ്പില്‍.
Summary: naderi aasharikandy mk balan passed away.