ദുബായിലെത്തിയതിന് പിന്നാലെ കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചു; കാമുകനൊപ്പം ഒളിച്ചോടി നാദാപുരം സ്വദേശിനി


ദുബായ്: ദുബായിൽ എത്തിയതിന് പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം ഒളിച്ചോടിയത്. ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായാണ് യുവതി ഒളിച്ചോടിയത്. ഇരുവരും പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വാണിമേല്‍ മാമ്പിലാക്കൂല്‍ സ്വദേശിയായ കെ.കെ ഫയാസിനെ ഇൻസ്റ്റ​ഗ്രമാലൂടെയാണ് യുവതി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിൽ ആവുകയായിരുന്നു. ദുബെെയിലാണ് ഫയാസ് ജോലിചെയ്യുന്നത്. യുവതിയെ ഇവിടെയെത്തിക്കുന്നതിനായുള്ള ചെറുപ്പക്കാരന്റെ ബുദ്ധിയായിരുന്നു യുവതിയുടെ ദുബെെ യാത്രയ്ക്ക് പിന്നില്‍.

വിമാനത്തിൽ തനിച്ച് വരാനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ തനിച്ച്‌ വിമാനം കയറാന്‍ ഭയം ആണെന്ന് ഫയാസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഭര്‍ത്താവിനേയും കൂട്ടി വരാൻ ഫയാസ് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബസമേതം ഇവർ ദുബെെയിലെത്തുന്നത്. കാമുകിയെ ദുബായില്‍ എത്തിക്കാന്‍ ഫയാസ് യുവതിയുടെ ഭര്‍ത്താവിനും കുട്ടിക്കും ഉള്‍പ്പെടെ വിസ എടുത്ത് നല്‍കുകയായിരുന്നു. വിസ എടുത്ത് നല്‍കിയെങ്കിലും ഭര്‍ത്താവിന്റെ പണം മുടക്കിയാണ് നാദാപുരം സ്വദേശിനിയായ യുവതിയും കുടുംബവും ദുബായില്‍ എത്തുന്നത്.

ദുബായിയില്‍ എത്തിയ യുവതി കാമുകനായ ഫയാസിനെ കണ്ടപ്പോള്‍ അയാളുടെ കൂടെ പോകുന്ന വീഡിയോ ഇപ്പോള്‍ ഭര്‍ത്താവ് തന്നെ എടുത്ത് പങ്കുവയ്ച്ചിരിക്കുകയാണ്. ദുബായിയില്‍ എത്തി രണ്ടരവയസ്സുള്ള കുഞ്ഞിനെ ഭര്‍ത്താവിന്റെ കയ്യില്‍ ഏല്‍പ്പിച്ച്‌ വാണിമേല്‍ മാമ്പിലാക്കൂല്‍ സ്വദേശിയായ കാമുകനൊപ്പം പോകുന്നതാണ് വീഡിയോയില്‍. യുവതിയും കാമുകനും എല്ലാം പറഞ്ഞ് ഉറപ്പിച്ച പദ്ധതിയായിരുന്നു എന്നും വീഡിയോയില്‍ വ്യക്തമാണ്. ഭര്‍ത്താവ് പുറകില്‍ നിന്ന് തിരികെ വിളിച്ചിട്ടും യുവതി തിരിഞ്ഞ് പോലും നോക്കാതെ കാമുകനൊപ്പം പോകുന്നതും കാണാം.