യു.എ.ഇയില്‍ നാദാപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു


നാദാപുരം: നാദാപുരം സ്വദേശി യു.എ.ഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. നാദാപുരം മുടവന്തേരി കൂനന്റവിടെ മഹമൂദ് ആണ് ദുബൈയില്‍ മരിച്ചത്. അറുപത്തിനാല് വയസ്സായിരന്നു.

സോനാപൂരില്‍ ഗ്രോസറി നടത്തുകയായിരുന്നു. മക്കള്‍: അഫ്‌സല്‍, അസ്മ, ഹഫ്‌സ, അഫീദ, അഷ്മില.

നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.