അഞ്ച് സെന്റ് സ്ഥലത്ത് പോഷകത്തോട്ടം നിര്‍മ്മിക്കാന്‍ താല്‍പര്യമുണ്ടോ? കൊയിലാണ്ടി കൃഷി ഭവന്‍ സഹായിക്കും- വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: നഗരസഭ കൃഷിഭവന്‍ പരിധിയില്‍ അഞ്ച് സെന്റ് സ്ഥലത്ത് പോഷക തോട്ടം നിര്‍മ്മിക്കാന്‍ താല്‍പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ഇതിലേക്കായി 800/ രൂപ വിലവരുന്ന അത്യുല്‍പാദന ശേഷിയുള്ള പച്ചക്കറി തൈകളും, പരമ്പരാഗത തൈകളും സംരക്ഷണോപാധികളായ കുമ്മായം ജീവാണു വളങ്ങള്‍, ജൈവകീടനാശിനികള്‍, ട്രൈക്കോഡര്‍മ, സ്യൂഡോമോണസ് തുടങ്ങിയവയും ഉള്‍പ്പെടെയുള്ള ഒരു കിറ്റിന് 300/ രൂപ കര്‍ഷകര്‍ നല്‍കേണ്ടതാണ്.
താല്‍പര്യമുള്ളവര്‍ Apendix 1 , നികുതി ശീട്ട് (2024-25), എന്നിവയുടെ കോപ്പി സഹിതം കൃഷിഭവനില്‍ വന്ന് പണം അടച്ച് അപേക്ഷ നല്‍കേണ്ടതാണ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. താല്പര്യമുള്ളവര്‍ നവംബര്‍ 15ന് വൈകുന്നേരം 4 മണിക്ക് മുമ്പായി കൃഷിഭവനുമായി ബന്ധപ്പെടണമെന്നും കൊയിലാണ്ടി കൃഷിഭവനിലെ കൃഷി ഓഫീസര്‍ അറിയിച്ചു.
Summary: Koyilandy Krishi Bhavan