കൂലി കുടിശ്ശിക നല്‍കുക, തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബഡ്ജറ്റ് ഉയര്‍ത്തുക,; ചെങ്ങോട്ട്കാവ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി എന്‍.ആര്‍.ഇ.ജി ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി
ചെങ്ങോട്ട്കാവ്: ചെങ്ങോട്ട്കാവ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി എന്‍.ആര്‍.ഇ.ജി ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍.
കൂലിക കുടിശ്ശിക നല്‍കുക, തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബഡ്ജറ്റ് ഉയര്‍ത്തുക, പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം പി. സത്യന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍.ഇ.ജി ചെങ്ങോട്ട്കാവ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഇന്ദിര സ്വാഗതം പറഞ്ഞ ചടങ്ങിന് സോമശേഖരന്‍ അധ്യക്ഷത വഹിച്ചു.
ഗീതാനന്ദന്‍ മാസ്റ്റര്‍, ടി.എന്‍ രജിലേഷ്, ഇ.കെ. ജുബീഷ്, കെ അശോകന്‍, എന്നിവര്‍ നേതൃത്വം നല്‍കി. ജയശ്രീ മനത്താനത്ത് ചടങ്ങിന് നന്ദി പറഞ്ഞു.
കൂലി കുടിശ്ശിക നല്‍കുക, തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബഡ്ജറ്റ് ഉയര്‍ത്തുക,; ചെങ്ങോട്ട്കാവ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി എന്‍.ആര്‍.ഇ.ജി ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി